നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ നാലിന്
നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ നാലിന് നടത്താന്‍ തീരുമാനമായി. തിങ്കളാഴ്ച്ച ചേര്‍ന്ന ഡിടിപിസി യോഗത്തിലാണ് തീരുമാനം. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായിട്ടാണ് വള്ളംകളി സംഘടിപ്പിക്കുക. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നെഹ്രു ട്രോഫി വള്ളംകളി നടക്കുന്നത്.
കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്റു ട്രോഫി വള്ളംകളി. സാധാരണയായി ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച്ചയാണ് വള്ളംകളി നടക്കുക. എന്നാല്‍ ആ പരമ്പരാഗത രീതിയില്‍ ഇത്തവണ മാറ്റമുണ്ട്.
ആലപ്പുഴ ജില്ലയിലെ പുന്നമടക്കാലിലാണ് വള്ളംകളി നടക്കുക. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി വള്ളംകളി നടത്താതിരുന്നത്.
Content Highlights – Nehru Trophy Boat Race, wil Conduct on September 4, Kerala