വ്യാജബിരുദ സർട്ടിഫിക്കറ്റ്: വിദേശത്തുള്ള സുഹൃത്ത് തന്നെ ചതിച്ചെന്നു നിഖിൽ തോമസ്
വ്യാജബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം പ്രവേശനം നേടിയ കേസിലെ പ്രതി നിഖിൽതോമസിന്റെ മൊഴി പുറത്തായി.തന്നെ വിദേശത്തുള്ള സുഹൃത്ത് ചതിച്ചു . ഇയാൾ പറഞ്ഞതുനസരിച്ചാണ് രണ്ട് ലക്ഷം രൂപ നൽകി വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയതെന്നും നിഖിൽ പറഞ്ഞു.കലിംഗ യൂണിവേഴ്സിറ്റിയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സുഹൃത്ത് തന്നോട് പറഞ്ഞു. ഈ സർട്ടിഫിക്കറ്റ് കേരള സർവകലാശാലയിൽ സമർപ്പിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഇയാൾ പറഞ്ഞു. അതുകൊണ്ടാണ് എം.കോം പ്രവേശനത്തിന് ഇതേ സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്നും നിഖിൽ വ്യക്തമാക്കി. മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വിദേശത്തുള്ള സുഹൃത്തിനേയും പ്രതി ചേർത്തേക്കുമെന്ന് വിവരമുണ്ട്.
ശനിയാഴ്ച പുലർച്ചെ 12.30-ന് കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ വെച്ചാണ് നിഖിൽ തോമസിനെ കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പിടികൂടുന്നത്. അഞ്ച് ദിവസമായി നിഖിൽ ഒളിവിലായിരുന്നു. ഇയാൾക്ക് ആവശ്യമായ സഹായം നൽകിയത് ആരാണെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.