അഖില്‍ തോമസിന് “വ്യാജ സര്‍ട്ടിഫിക്കറ്റ് ” നൽകിയത് മുൻ SFI നേതാവ്

എസ്.എഫ്.ഐ. മുന്‍ ഏരിയാസെക്രട്ടറി നിഖില്‍ തോമസിന് എം കോമിന് പ്രവേശനം ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയത് കായംകുളത്തെ തന്നെ മുന്‍ എസ്.എഫ്.ഐ. നേതാവെന്ന് സൂചന. പാര്‍ട്ടിക്കുള്ളില്‍ തന്നെയാണ് ഇത്തരമൊരു സംശയം ഇപ്പോൾ ഉയര്‍ന്നിരിക്കുന്നത്. കണ്ടല്ലൂര്‍ സ്വദേശിയായ ഇയാള്‍ കേരളത്തിന് പുറത്ത് അധ്യാപക ജോലി ചെയ്തുവരികയാണ് . മുന്‍പ് ഇയാള്‍ വിവിധ സര്‍വകലാശാലകളില്‍ അഡ്മിഷന് എടുത്തുകൊടുക്കുന്ന ഏജന്‍സി നടത്തിയിരുന്നു. കായംകുളത്തെ ചില നേതാക്കളുടെ അറിവോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് സൃഷ്ടിച്ചതെന്നും സംശയമുണ്ട്.
വ്യജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ട് ഒരു സി.പി.എം. പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ തിങ്കളാഴ്ച നിഖില്‍ തോമസിനൊപ്പം തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം. നിഖിലിന്റെ ഒപ്പമുണ്ടായിരുന്ന ആളെന്ന നിലയില്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.