ഒ.ആര്. കേളു മന്ത്രിയായേക്കും
Posted On June 6, 2024
0
353 Views

മന്ത്രി കെ. രാധാകൃഷ്ണൻ ആലത്തൂരില്നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം രാജിവയ്ക്കുന്ന ഒഴിവില് മാനന്തവാടി എംഎല്എ ഒ.ആർ. കേളു മന്ത്രിയായേക്കുമെന്ന് സൂചന.
കെ. രാധാകൃഷ്ണൻ എപ്പോള് രാജി വയ്ക്കണമെന്നും മന്ത്രിസഭാ പുനഃസംഘടന എന്നുവേണമെന്നും വെള്ളിയാഴ്ച സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തില് തീരുമാനമാകും. ഈ മാസം 10ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിനു മുന്പ് പുനഃസംഘടന ഉണ്ടാകാനാണ് സാധ്യത. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ആദിവാസി ക്ഷേമസമിതി നേതാവുമാണ് ഒ.ആർ. കേളു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025