മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം
മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം. കോഴിക്കോട്, കൊല്ലം കലക്ടറേറ്റുകളിലേക്ക് യുത്ത് കോണ്ഗ്ര്സ് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സര്‍ക്കാറിന് പിന്തുണ അറിയിച്ച് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിലും സെക്രട്ടറയേറ്റിക്ക് മാര്‍ച്ച് നടത്തി.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. വിവിധ കലക്ടറേറ്റുകളിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷങ്ങളുണ്ടായി. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മഹിളാ കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ബിരിയാണി ചെമ്പുമായിട്ടായിരുന്നു. കോട്ടയം കലക്ടറേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെയും പൊലീസ് ജലപീരങ്കി പ്ര യോഗിച്ചു.കോഴിക്കോട് റോഡില്‍ പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ആര് എസ് എസിന്റെ ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ മനോജ് പറഞ്ഞു.
Contnet Highlights – CM Pinarayi Vijayan, Opposition youth organizations are protesting, Demanding the resignation of CM, Gold Smuggling Case