മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി; ഒരു വീട് ഭാഗികമായി തകർത്തു
Posted On March 23, 2025
0
121 Views
മൂന്നാറിൽ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി പടയപ്പ. ദേവികുളം ലോക്ക് ഹാർട് മേഖലയിൽ ആണ് പടയപ്പ ഇറങ്ങിയത്. ഇന്നലെ രാത്രി ഒൻപതോടെയാണ് ലോക്ക് ഹാർട് എസ്റ്റേറ്റ് ലയത്തിന് സമീപം പടയപ്പ എത്തിയത്. സച്ചു എന്നയാളുടെ വീടും ആന ഭാഗികമായി തകർത്തു. ലയത്തിന്റെ മുൻഭാഗത്തെ വേലിയും ആനയുടെ ആക്രമണത്തിൽ തകർന്നു.
സച്ചുവിന്റെ വഴിയോരത്തുള്ള കച്ചവട കേന്ദ്രവും കഴിഞ്ഞ ദിവസം ആന തകർത്തിരുന്നു. മദപാടിൽ ആയതു കൊണ്ട് തന്നെ പടയപ്പ കൂടുതൽ ആക്രമണകാരിയാണ്. കഴിഞ്ഞ ദിവസങ്ങളിലായി പടയപ്പ നിരവധി തവണ വാഹനങ്ങൾ തടയുകയും ആക്രമണം നടത്തുകയും ചെയ്തിരുന്നു.












