പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടെ പേര് നല്‍കും; തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍
പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടെ പേര് നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. ആശുപത്രിക്ക് കെ എം മാണിയുടെ പേര് നല്‍കിയതിനെ കേരള കോണ്‍ഗ്രസ് സ്വാഗതം ചെയ്തു.
പാലായില്‍ ജനറല്‍ ആശുപത്രിക്ക് അനുമതി നേടിയെടുക്കുന്നതിനും അതിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കിയ കെ എം മാണിയുടെ സ്മരണയ്ക്ക് ഇത്തരമൊരു തീരുമാനമെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സര്‍ക്കാരിനും നന്ദിയുണ്ടെന്ന് കേരള കോണ്‍ഗ്രസ് അറിയിച്ചു. പാലാ നിയോജകമണ്ഡലം രൂപീകൃതമായ 1964 മുതല്‍ 2019-ല്‍ മരിക്കുന്നത് വരെ 13 വരെ പാലാ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു കെഎം മാണി.
നേരത്തെ പാലാ ബൈപാസ് റോഡിനും സര്‍ക്കാര്‍ കെ എം മാണിയുടെ പേര് നല്‍കിയിരുന്നു. ബൈപാസ് റോഡ് മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു. പാലാ പുലിയന്നൂര്‍ ജംഗ്ഷന് മുതല്‍ കിഴതടിയൂര്‍ ജംഗ്ഷന് വരെയുള്ള പാലാ ബൈപ്പാസാണ് കെ.എം മാണി ബൈപ്പാസ് റോഡ് എന്ന് നാമകരണം ചെയ്തത്. കെ.എം. മാണിയുടെ പാലായിലെ വീടിന് മുന്നിലൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്. ബൈപാസിന് വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി വിട്ടു നല്‍കിയിരുന്നു. പാലാ നിയോജകമണ്ഡലം രൂപീകൃതമായ 1964 മുതല്‍ 2019-ല്‍ മരിക്കുന്നത് വരെ പാലാ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു കെ എം മാണി.
Content Highlights – Pala General Hospital will be named as KM Mani