ബോഡി ഗാര്‍ഡുകളെ നിയോഗിച്ച് സ്വപ്ന; ആദ്യമെത്തിയത് പോലീസ് സ്റ്റേഷനില്‍

സുരക്ഷയ്ക്കായി സ്വന്തം ബോഡി ഗാര്‍ഡുകളെ നിയോഗിച്ച് സ്വപ്ന സുരേഷ്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹൈക്കോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സുരക്ഷ ആവശ്യപ്പെടുമെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുമായി സ്വപ്ന പ്രത്യക്ഷപ്പെട്ടത്.
ബോഡി ഗാര്‍ഡുകളുമായി പോലീസ് സ്റ്റേഷനിലാണ് സ്വപ്ന ആദ്യമെത്തിയത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി താമസസ്ഥലത്തിന്റെ പരിധിയിലുള്ള പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടേണ്ടതുണ്ട്. ഇതനുസരിച്ച് പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പുവെച്ചു മടങ്ങി.
ഗൂഢാലോചനാക്കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച സ്വപ്ന ഹൈക്കോടതിയെ സമീപിക്കും. കെ. ടി. ജലീല്‍ നല്കിയ പരാതിയിലാണ് സ്വപ്നയെ പ്രതിയാക്കി ഗൂഢാലോചനാക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Content Highlights: Swapna Suresh, Sarith, Body Guards, Police