യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്
സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയോട് മോശമായി പെരുമാറിയ ബസ് ഡ്രൈവറുടെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കി. വൈക്കം-ഇടക്കൊച്ചി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്. വൈക്കം സ്വദേശിയായ ജിഷ്ണു രാജായിരുന്നു ബസ് ഡ്രൈവര്‍.
നാലു മുതല്‍ ഒന്‍പതു ദിവസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന യാത്രക്കാരി ഇറങ്ങേണ്ട സ്റ്റോപ്പ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ യാത്രക്കാരി ഇറങ്ങാന്‍ നോക്കിയപ്പോള്‍ വാഹനം മുന്നോട്ട് എടുകികുകയായിരുന്നു. പിറ്റേ ദിവസം സംഭവത്തെക്കുറിച്ച് ഡ്രൈവറോട് കാരണം ചോദിച്ച യാത്രക്കാരിയെ പരസ്യമായി അസഭ്യം പറഞ്ഞു.
തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. പരാതി ന്യായമാണെന്ന് മനസിലാക്കിയ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ജി അനന്തകൃഷ്ണനാണ് ജിഷ്ണു രാജിന്റെ ലൈസന്‍സ് റദ്ദാക്കിയത്.
Content Highlights – Passenger was treated rudely – Motor vehicle department cancels bus driver’s license