പി സി ജോര്‍ജിന് ജാമ്യം നല്കിയ നടപടി; ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പരാതിക്കാരി
പീഡനക്കേസിൽ പ്രതിയായ പി സി ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പരാതിക്കാരി. ജോര്‍ജിനെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കും. തന്നെ മോശക്കാരിയാക്കി ചിത്രീകരിച്ചാലും പറയാനുള്ളത് പറയുമെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
സ്വപ്ന സുരേഷിനെ കുറിച്ച് തെളിവുകളില്ലെങ്കില്‍ താനൊന്നും പറയില്ലെന്ന് പിസി ജോര്‍ജിനോട് തുറന്നുപറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വീണ്ടും ശ്രമം തുടങ്ങിയത്. അന്ന് മുറിയില്‍ നടന്നത് എന്തെല്ലാമെന്ന് ഞാന്‍ പറയും. പി സി ജോര്‍ജിന്റെ ശാരീരിക ഉപദ്രവം തടയാന്‍ ശ്രമിച്ചിരുന്നതായും സരിത പറയുന്നു. അന്നുണ്ടായ ദുരനുഭവങ്ങളാണ് താന്‍ പരാതിയില്‍ പറഞ്ഞതെന്നും സരിത വ്യക്തമാക്കി.
തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയത്. ചികിത്സയിലായിരുന്നതിനാലാണ് പരാതി നല്കാന് വൈകിയതെന്നും പരാതിക്കാരി പറയുന്നു. പി സി ജോര്‍ജ് സംരക്ഷണം നല്‍കുമെന്ന് കരുതിയിരുന്ന സമയത്താണ് അദ്ദേഹം മെന്ററാണെന്ന് പറഞ്ഞത്. പറഞ്ഞതിലൊന്നും മാറ്റമില്ല. പിന്നീട് പി സി ജോര്‍ജില്‍ നിന്നും ദുരനുഭവമുണ്ടായെന്നും പരാതിക്കാരി പറഞ്ഞു.
Content Highlights – P C George, Got Bail From Court, Complainant will appeal to the High Court