യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ പെട്രോൾ ബോംബ് ഏറ്
കോഴിക്കോട് പേരാമ്പ്ര യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ പെട്രോൾ ബോംബ് ഏറ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വി പി നസീറിന്റെ വീടിന് നേരെയായിരുന്നു ആക്രമണം.
ബോംമ്പേറിൽ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീപ്പിടിച്ചു. കഴിഞ്ഞ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് സി പി എം സംഘർഷം തുടരുകയാണ്.
വിവിധ ഇടങ്ങളിലായി പാർട്ടി ഓഫീസുകളും കൊടി തോരണങ്ങളടക്കം നശിപ്പിച്ചിരുന്നു.
പേരാമ്പ്രയിൽ സിപിഎം ബ്രാഞ്ച് ഓഫീസിന് തീയിട്ടു,കുറ്റ്യാടി കൊണ്ഗ്രെസ്സ് ഓഫീസിന് നേരേ ബോംബെറുമുണ്ടായി.
മുത്താമ്പിയിൽ സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്തു. സംഘർഷങ്ങളിൽ, പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും സിപിഎം ഗുണ്ടകളെ സഹായിക്കുകയാണെന്നും ആരോപിച്ച് ഇന്നലെ കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. വിവിധ ഇടങ്ങളിൽ അക്രമങ്ങൾ തുടരുന്നതിനാൽ കനത്ത ജാഗ്രതയിലാണ് പോലീസ്.
Content Highlights – Petrol bomb exploded, In the house of a Youth Congress leader, Kozhikode