ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും
അന്തരിച്ച മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും എന്ന വാർത്തകൾ പ്രചരിച്ചതോടെ കോൺഗ്രസിന് അകത്തും പുറത്തും അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ വന്നിരുന്നു
ജൂലൈ 18-നാണ് ഉമ്മൻചാണ്ടി അന്തരിച്ചത്. വൻജനാവലിയുടെ അന്ത്യാഭിവാദ്യമേറ്റുവാങ്ങിയാണ് അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകൾ നടന്നത്
കെപിസിസിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷനാകും.യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും എന്ന് അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന കോൺഗ്രസ് നേതാക്കൾ, സഖ്യകക്ഷി നേതാക്കൾ, മന്ത്രിമാർ, എംഎൽഎമാർ, ബിഷപ്പുമാർ, മറ്റ് സമുദായ നേതാക്കൾ, സാംസ്കാരിക-സിനിമാ രംഗത്തെ പ്രമുഖർ എന്നിവർ യോഗത്തിൽ പങ്കെടുക്കും എന്നും മുമ്പ് തന്നെ കോൺഗ്രസ് വൃത്തങ്ങൽ അറിയിച്ചിരുന്നു
എന്നാൽ , പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുന്നതിനാൽ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ യുഡിഎഫ് എംപിമാർ അസ്വസ്ഥരായിരുന്നു. യോഗം പിണറായി ഉദ്ഘാടനം ചെയ്യുമെന്ന് പാർട്ടി ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും അനുസ്മരണ സമ്മേളനങ്ങള്ളിൽ ഉദ്ഘാടന ചടങ്ങുകൾ നടത്തുന്നില്ലെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടിയതോടെ പദ്ധതി മാറ്റി.അനുസ്മരണ ചടങ്ങിലേക്ക് കക്ഷിനേതാക്കന്മാരെ മാത്രം ക്ഷണിക്കാനായിരുന്നു ആദ്യം കോൺഗ്രസ് തീരുമാനം. എന്നാൽ, പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ കൂടിക്ഷണിക്കണമെന്ന് മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ തീരുമാനമായത്.
കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളുകയും പിണറായി വിജയനെ അനുസ്മരണ ചടങ്ങിലേക്ക് വിളിച്ചതിൽ ഉയർന്നു വന്ന പ്രതിഷേധങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ .പിണറായി വിജയനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സതീശൻ
ഉമ്മൻ ചാണ്ടി എല്ലാവരേയും ഉൾക്കൊള്ളാൻ ശ്രെമികുന്ന ഒരു നേതാവായിരുന്നെന്നും,ഒരു കാരണവശാലും അദ്ദേഹം ആരോടും വിവേചനത്തോടെ പെരുമാറുന്ന വ്യക്തിയല്ലെന്നും അതിനാൽ, ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം നടക്കുന്ന പരിപാടിയിലേക്ക് സംസ്ഥാന തലസ്ഥാനത്തെ എല്ലാ പ്രധാന വ്യക്തികളെയും, നേതാക്കന്മാരെയും ക്ഷണിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചിരുന്നു,അനുസ്മരണ ചടങ്ങിലേക്ക് കക്ഷിനേതാക്കന്മാരെ മാത്രം ക്ഷണിക്കാനായിരുന്നു ആദ്യം കോൺഗ്രസ് തീരുമാനം. എന്നാൽ, പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ കൂടി ക്ഷണിക്കണമെന്ന മുതിർന്ന നേതാക്കന്മാരുടെ അഭിപ്രായം മാനിക്കുകയായിരുന്നെന്നും സതീശൻ പറഞ്ഞു .
എ.കെ ആന്റണിയും രമേശ് ചെന്നിത്തലയുമാണ് പിണറായിയെ വിളിക്കാൻ നിർദേശിച്ചത്.തനിക്കും പിന്നീട് നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു എന്നും വി ഡി പറഞ്ഞു.മുതിർന്ന നേതാക്കന്മാർ എല്ലാവരും കൂടി തീരുമാനിച്ചതാണ് തിരുവനന്തപുരത്ത് അനുശോചന യോഗം നടത്തണം എന്നത്. ചടങ്ങിലേക്ക് എല്ലാ പാർട്ടി മതവിഭാങ്ങളെയും എല്ലാ സാംസ്കാരിക കല പ്രവർത്തകരെയും വിളിക്കണമെന്നും തീരുമാനം എടുത്തത്. തിരുവനതപുരത്ത് നടക്കുന്ന ഒരു അനുശോചന യോഗം നടക്കുമ്പോൾ മുഖ്യമന്ത്രിയെ കൂടി ക്ഷണിക്കണം എന്നത് ഞാൻ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ല, മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്ത് ഒന്നിച്ച എടുത്ത തീരുമാനം ആണെന്നും സതീശൻ കൂട്ടി ചേർത്തു.
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ പുതുപ്പളിയിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ കുറിച്ചും വി ഡി സംസാരിക്കുകയുണ്ടായി പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ കോൺഗ്രസ് അധ്യക്ഷൻ തീരുമാനിക്കും എല്ലാവരുമായും ചർച്ച നടത്തും. സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള
അവകാശമെങ്കിലും കോൺഗ്രസിന് മാധ്യമങ്ങൾ നൽകണം. തെരഞ്ഞെടുപ്പ് കമ്മീഷൻ തിയ്യതി പ്രഖ്യാപിച്ചാൽ മണിക്കൂറുകൾക്കകം സ്ഥാനാർഥിയെ പ്രഖ്യാപിക്കും എന്നും സ്ഥാനാർഥി ചർച്ചകളിൽനിന്ന് കോൺഗ്രസ് നേതാക്കളും പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് നടക്കുന്ന അനുശോചന യോഗത്തിൽ പിണറായി വിജയൻ പങ്കെടുക്കും എന്ന് ഉറപ്പായി.