കെ റെയിൽ ഇനി ഇല്ല… ഇ.ശ്രീധരന്റെ ബദൽപദ്ധതി നടപ്പിലാക്കുമോ ?
കെ റെയിലിന്റെ പ്രാരംഭ നടപടികളായ സ്ഥലമേറ്റെടുക്കൽ മുതൽ പ്രതിഷേധങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു…. യുഡിഎഫും ബിജെപിയും അടക്കുള്ള പ്രതിപക്ഷപാർട്ടികൾ എല്ലാം തുടക്കം മുതൽ ഇതിനെ എതിർത്തിരുന്നു…അപ്പോഴും വിവാദമായ കെ റെയിലുമായി മുന്നോട്ടു പോവുകയാണെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ നിലപാട്. 200 കിലോമീറ്റര്‍ വേഗതയിൽ കാസര്‍കോട് മുതൽ തിരുവനന്തപുരം വരെ യാത്രക്കാരെ എത്തിക്കുന്ന പദ്ധതി സംസ്ഥാനത്തിൻ്റെ വളര്‍ച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന അവകാശവാദങ്ങൾ പലതും യാഥാര്‍ഥ്യബോധത്തിനു നിരക്കുന്നതല്ല എന്നതാണ് യാഥാര്‍ഥ്യം. പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യുമെന്നും പ്രളയത്തിൻ്റെ ആഘാതം കൂട്ടുമെന്നുമെല്ലാമുള്ള വാദഗതികൾ മാറ്റിനിര്‍ത്തിയാലും നിലവിലെ സാഹചര്യങ്ങളിൽ കേരളത്തിനു സാമ്പത്തികബാധ്യത മാത്രം സംഭാവന ചെയ്യുന്ന പദ്ധതിയായേനെ കെ റെയിൽ.
എന്തുവന്നാലും കെ റെയിലുമായി മുന്നേട്ടെന്നും പദ്ധതി ഉപേക്ഷിക്കില്ലെന്നും വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇനി കെ റെയിലുമായി മുന്നോട്ടില്ല എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്..വന്ദേഭാരത് എക്സ്പ്രസ് കേരളത്തിന് അനുവദിച്ചപ്പോഴുള്ള ജനങ്ങളുടെ പ്രതികരണം കാണിക്കുന്നത് വേഗമുള്ള റെയില്‍ സഞ്ചാരം കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിക്കുന്നത്.. ഞങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ നടപ്പാക്കാന്‍ കഴിയില്ല. റെയില്‍വേയുടെ കാര്യം കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ നടത്താന്‍ കഴിയുകയുള്ളൂ. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അതിന് അനുകൂലമായി പ്രതികരിക്കുന്നില്ല. പ്രതികരിക്കുന്ന ഘട്ടത്തിലെല്ലാം അതിനെതിരായി പറഞ്ഞുകൊണ്ടിരുന്നു. അത്തരമൊരു പദ്ധതിയുമായി കേരളത്തിന് മാത്രമായി മുന്നോട്ട് പോകാന്‍ കഴിയില്ല. ഒരുകാലം ഇതിന് അംഗീകാരം തരേണ്ടതായി വരും. ഇപ്പോള്‍ തല്ക്കാലം ഞങ്ങളായത് മുന്നോട്ടുകൊണ്ടുപോകുന്നില്ല എന്ന നിലപാടാണ് എടുത്തത്. അതോടൊപ്പം തന്നെ വന്ദേഭാരത് അംഗികരിച്ചതിലൂടെ കേരളത്തിന്റെ മനസ് അത്തരത്തിലൊരു റെയില്‍ വേണമെന്ന് ചിന്തിക്കുന്നിടത്ത് എത്തി എന്നും അദ്ദേഹം പറഞ്ഞു.
വികസന കാര്യങ്ങളെ ഏതെല്ലാം തരത്തില്‍ അട്ടിമറിക്കാന്‍ കഴിയും എന്ന് പരിശ്രമിക്കുന്നതാണ് നമ്മുടെ നാട്ടില്‍ കാണുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സങ്കുചിതമായ കക്ഷിരാഷ്ട്രീയ താത്പര്യംകൊണ്ട് ശ്രമിക്കുന്നതാണിത്. വികസന പദ്ധതികള്‍ വരുമ്പോള്‍ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി ‘നിങ്ങളിപ്പോള്‍ ചെയ്യണ്ട’ എന്ന നിലപാട് ഒരു കൂട്ടര് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.സിൽവർലൈനിനു ബദൽ പദ്ധതിനിർദ്ദേശം മുഖ്യമന്ത്രിക്ക് ഇ.ശ്രീധരൻ നൽകിയ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സൂചനയുണ്ട്. ശ്രീധരനുമായി തുടർചർച്ച നടത്തിയെങ്കിൽ മാത്രമേ ബദൽ നിർദ്ദേശം സംബന്ധിച്ചു വ്യക്തത വരൂ.വേഗ റെയിൽ പാതയിൽ സർക്കാരുമായി ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ലെന്നാണ് ഇ ശ്രീധരൻ പറഞ്ഞത് .വേഗയാത്ര അത്യാവശ്യമാണെന്ന വാദത്തിനു കൂടുതൽ പിന്തുണ ലഭിക്കുന്നതും അനുകൂലഘടകമായി സിപിഎമ്മും കാണുന്നുണ്ട്..എന്നാൽ ഇപ്പോൾ സിൽവൽ ലൈൻ പദ്ധതി ഉപേക്ഷിച്ചത് കോൺഗ്രസിനും ബിജെപിക്കും ആശ്വാസമായിരിക്കും കാരണം തുടക്കം മുതൽ എതിർപ്പുകൾ മാത്രമായിരുന്നു സിൽവർലൈനുണ്ടായിരുന്നത്.
അതോടൊപ്പം തന്നെ കണ്ണൂർ വിമാനത്താവളത്തെ കുറിച്ചും മുഖ്യമന്ത്രി വിമർശിച്ചു..ഇന്ത്യയിലെ പ്രശ്സതമായ വിമാനത്താവളങ്ങളുടെ നിരയില്‍ വരാവുന്നതാണ് കണ്ണൂര്‍ വിമാനത്താവളം. എന്നാല്‍, ആ വിമാനത്താവളത്തിന് നേടാന്‍ കഴിയുമായിരുന്ന പുരോഗതി ഇന്നും നേടാന്‍ കഴിഞ്ഞില്ല. കേന്ദ്രത്തിന്റെ നയം മാറിയതാണ് ഇതിന്കാരണം. അഞ്ചുവര്‍ഷം നഷ്ടപ്പെട്ടിരുന്നില്ലെങ്കില്‍ ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങള്‍ക്കെല്ലാം അനുവദിക്കപ്പെട്ട സൗകര്യം കണ്ണൂര്‍ വിമാനത്താവളത്തിന് ലഭിക്കുമായിരുന്നവെന്നും അദ്ദേഹം പറഞ്ഞു.. മാത്രമല്ല’കുറേ സമ്പത്ത് ഉണ്ടാക്കിവെച്ച് ബാക്കിയെല്ലാം നാടിന് ചേരാത്ത നിലയാണെങ്കില്‍ എന്ത് വികസനമാണ് അവിടെ? അതൊരു വികസിത നാടാണെന്ന് പറയാന്‍ പറ്റുമോ. വികസിത നാടെന്നാല്‍ എല്ലാതലത്തിലുമുള്ള വികസനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആഞ്ഞടിക്കുകയായിരുന്നു