സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി നിര്‍ബന്ധമെന്ന് മുഖ്യമന്ത്രി
കേന്ദ്ര സര്‍ക്കാര്‍ അനുമതി ഉണ്ടെങ്കില്‍ മാത്രമെ സംസ്ഥാന സര്‍ക്കാരിന് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയുകയുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷ സമരങ്ങള്‍ വികസനങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നിശബ്ദരാകരുതെന്നെും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായി ബിജെപി എതിര്‍പ്പുകള്‍ ഉണ്ടാക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കുന്ന കാര്യത്തില്‍ ശങ്കിച്ചു നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ വികസന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്.
സില്‍വര്‍ ലൈനിന് കേന്ദ്ര അനുമതി നിര്‍ബന്ധമാണെന്നും മുഖ്യന് ചൂണ്ടിക്കാട്ടി എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങള്‍ നേടിയെടുക്കുകയാണ് പ്രധാനം. ജനജീവിതം മെച്ചപ്പെടുന്ന കാര്യങ്ങളേ ജനം അംഗീകരിക്കുയള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Content Highlights – CM Pinarayi Vijayan, central approval for Silver Line project