അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസ്; പശ്ചിമ ബംഗാള്‍ സ്വദേശിയെ അറസ്റ്റ് ചെയ്ത് പൊലീസ്
കൊടുങ്ങല്ലൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. കൊടുങ്ങല്ലൂരില്‍ ആക്രിക്കച്ചവടത്തിനെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയായ ജഹറുല്‍ ഷെയ്ക്കാണ് പിടിയിലായത്.
കൊടുങ്ങല്ലൂര്‍ ബൈപാസിലെ പടാകുളം സിഗ്നലിന് സമീപം തോട്ടത്തില്‍ ആശാ നാരായണന്‍കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പുറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണ് പ്രതി അകത്തേക്ക് കയറിയത്. എല്‍ഇഡി ടിവി, പൂജയ്ക്ക് ഉപയോഗിക്കുന്ന ഉരുളികള്‍, വിളക്കുകള്‍, കിണ്ടി എന്നിവ മോഷ്ടിച്ചു. മോഷണ സാധനങ്ങള്‍ വില്പന നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
കൊടുങ്ങല്ലൂര്‍ ഇന്‍സ്പെക്ടര്‍ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights- Kerala Police, Kodungallur, Accused Arrested