ഷഹനയുടെ മരണം; ഫുഡ് ഡെലിവറിയുടെ മറവില്‍ സജ്ജാദിന് കഞ്ചാവ് കച്ചവടം; ലഹരിക്കടിമയെന്ന് പൊലീസ്
മോഡലും നടിയുമായ ഷഹനയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സജ്ജാദ് ലഹരിക്ക് അടിമയെന്ന് പൊലീസ്. ഫുഡ് ഡെലിവറിയുടെ മറവില്‍ സജ്ജാദ് ലഹരി കച്ചവടം നടത്തിയതിനുള്ള തെളിവുകള്‍ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതിയെ ഷഹാന ദുരൂഹ സാഹചര്യത്തില്‍ മരിച്ച പറമ്പില്‍ ബസാറിലെ വാടക വീട്ടില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഇയാള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഹരി മരുന്നുകള്‍ എത്തിക്കുന്ന സംഘത്തിന്റെ കണ്ണിയെന്നും പൊലീസ് പറയുന്നു.
ഷഹനയും സജ്ജാദും തമ്മില്‍ നിരന്തരം തര്‍ക്കവും വഴക്കും ഉണ്ടായിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയും തന്റെ ലഹരി ഉപയോഗത്തെ ചൊല്ലിയുമാണ് വഴക്കുണ്ടാകാറുള്ളതെന്നും സജ്ജാദ് പൊലിസിന് മൊഴി നല്കി. ഷഹനയെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും സജ്ജാദ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. തെളിവെടുപ്പിന് ശേഷം ഇയാളെ വൈദ്യ പരിശോധനയക്ക് വിധേയമാക്കും. പിന്നീട് പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം രാത്രിയാണ് ഷഹനയെ ജനലഴിയില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷഹനയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷമേ മറ്റ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുവെന്ന് പൊലീസ് പറയുന്നു.
പ്രാഥമിക നിഗമനം ആത്മഹത്യയെന്നതാണ്. എന്നാല്‍ തന്റെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉമ്മ ഉമൈബ ആവര്‍ത്തിക്കുന്നു. ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഷഹാന ഇരയായിരുന്നുവെന്ന് ഷഹാനയുടെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. പിറന്നാളിന് എല്ലാവരേയും ക്ഷണിച്ചിട്ട് അവള് ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഷഹനയുടെ ഉമ്മ.
സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സജ്ജാദിനെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജ്ജാദ്. ഷഹനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്. വിവാഹം കഴിഞ്ഞത് മുതല്‍ സജ്ജാദും വീട്ടുകാരും ഷഹനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പറമ്പില്‍ ബസാറില്‍ ഒന്നര മാസമായി ഷഹനയും ഭര്‍ത്താവും വാടകക്ക് താമസിക്കുകയായിരുന്നു.
Content Highlight – In the death of model and actress Shahana, police says arrested husband Sajjad is addicted to drugs