തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം
Posted On January 25, 2026
0
2 Views
ബംഗാൾ ഉൾക്കടലിനു മുകളിൽ കിഴക്കൻ കാറ്റ് രൂപപ്പെട്ടതിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റന്നാൾ മുതൽ അന്തരീക്ഷ സ്ഥിതിയിൽ മാറ്റമുണ്ടാകുമെന്നും തിങ്കളാഴ്ചയോടെ എല്ലാ ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം. ഇടിമിന്നൽ മനുഷ്യജീവനും ഗൃഹോപകരണങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.












