റിഫാ മെഹ്നുവിന്റേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
വ്ളോഗര്‍ റിഫാ മെഹ്നു തൂങ്ങി മരിച്ചതാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍
പറയുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി.
റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം തുടക്കം മുതലേ സംശയം ഉന്നയിച്ചിരുന്നു.
തുടര്‍ന്നാണ് കഴിഞ്ഞ ദിവസം റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്.
മരണ സർട്ടിഫിക്കറ്റിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ലെന്ന് വ്യക്തമായത്. ദുബൈയിൽ നിന്ന് പോസ്റ്റ്മോർട്ടം ചെയ്തുവെന്നാണ് മെഹ്നു ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നത്. പോസ്റ്റ്മോർട്ടം നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്.
റിഫയുടെ കഴുത്തിലെ അടയാളം സംബന്ധിച്ച് പല സംശയങ്ങളും നിലനിന്നിരുന്നെങ്കിലും
തൂങ്ങിമരിച്ചപ്പോൾ സംഭവിച്ച അടയാളമാണെന്ന് ഇതെന്ന നിഗമനത്തിലാണ് ഫോറന്‍സിക് വിദഗ്ധർ. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ധരാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.
മാര്‍ച്ച് ഒന്നാം തീയതിയാണ് റിഫയെ ദുബയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അവിടെ വച്ച് ഫോറന്‍സിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്.
Content highlight – Post-mortem report that Vlogger Rifa Mehnu was hanged.