ഇടുക്കി വണ്ടന്‍ മേട്ടിലെ പോക്സോ കേസ്; ഇരയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്തി
ഇടുക്കി വണ്ടന്‍ മേട്ടില്‍ പോക്സോ കേസ് ഇരയായ 8 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടന്‍ മേട് പതിനാറേക്കറിലാണ് സംഭവം. മാതാപിതാക്കള്‍ ജോലി ചെയ്യുന്ന സ്ഥലത്തിനരികെ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. കാല് വഴുതി കുളത്തില്‍ വീണതാണെന്ന് മറ്റു കുട്ടികള്‍ പറയുന്നു. കുട്ടികള്‍ ഒച്ച വച്ചതു കേട്ട് നാട്ടുകാര്‍ എത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കഴിഞ്ഞ മാസം 28-ാം തീയതിയാണ് പെണ്‍കുട്ടിയെ പീഢനത്തിനിരയാക്കിയത്. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയം നോക്കി കുമളി സ്വദേശിയായ വിജയന് കുട്ടിയെ പീഢനത്തിനിരയാക്കിയത്. പ്രതിയെ കുറച്ചു ദിവസങ്ങള്‍ക്കു മുന്നേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനു ശേഷം കുട്ടിയെ തനിയെ വീട്ടില്‍ നില്ക്കാന് അനുവദിച്ചിരുന്നില്ല. പതിവ് പോലെ ജോലിക്കു പോകുമ്പോള്‍ കൊണ്ടു പോയപ്പോഴാണ് അപകടം സംഭവിച്ചത്.
Content Highlight – Poxo case in Idukki Vandanmedu; The victim was found dead in a pond