വിമാനത്തിലെ പ്രതിഷേധം; ഇപി ജയരാജനും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും യാത്രാവിലക്ക്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അവരെ തള്ളിമാറ്റിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജിനും യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച പ്രതികളായ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച്ചത്തെ യാത്രാ വിലക്കാണ് ഏര്‍പ്പെടുത്തിയത്.
പ്രതിഷേധക്കാരെ തള്ളിമാറ്റിയ ഇപി ജയരാജന് മൂന്നാഴ്ച്ചത്തെക്കാണ് യാത്രാവിലക്ക് ഉണ്ടാവുക. അതേസമയം, യാത്രാവിലക്കിനെ കുറിച്ച് തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഇപി ജയരാജന് അറിയിച്ചു.
ജൂണ്‍ 12-ാം തീയതി മുഖ്യമന്ത്രി യാത്ര ചെയ്തിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ നടന്ന പ്രതിഷേധം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. റിട്ടയേര്‍ഡ് ജഡ്ജ് ആര് ബസ്വാന അധ്യക്ഷനായ മൂന്നംഗ സമിതിയാണ് സംഭവം അന്വേഷിച്ചത്.
Content Highlights – Protest on Plane, CM Pinarayi Vijayan, Travel ban for EP Jayarajan and Youth Congress members