കൈവെട്ടും കാല്‍വെട്ടും; അമ്പലപ്പുഴയില്‍ സിപിഎം പ്രകടനത്തിനിടെ പ്രകോപന മുദ്രാവാക്യം
എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അമ്പലപ്പുഴയില്‍ സിപിഎം നടത്തിയ പ്രകടനത്തില്‍ പ്രകോപന മുദ്രാവാക്യം. കൈവെട്ടും, കാല്‍വെട്ടും തലവെട്ടി ചെങ്കൊടി കെട്ടുമെന്നാണ് പ്രകടനത്തിനിടെ വിളിച്ച മുദ്രാവാക്യം. എച്ച് സലാം എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം നടന്നത്.
വ്യാഴാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേര്‍ക്ക് ബോംബേറുണ്ടായത്. ഇരുചക്ര വാഹനത്തിലെത്തിയ അജ്ഞാതനാണ് ബോംബ് എറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നെങ്കിലും പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ അറിയിച്ചു. ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. സൈബര്‍ സെല്‍ അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി 12 അംഗങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടാവുക.
Content Highlights – Provocative slogans during the CPM’s demonstration in Ambalappuzha