രാഷ്ട്രീയ അതിപ്രസരം നന്നല്ല; കേരളം പോസിറ്റീവ് പൊളിറ്റിക്സിലേയ്ക്ക് പോകണമെന്ന് ശ്രീധരൻ പിള്ള
കേരളത്തിൽ രാഷ്ട്രീയ അതിപ്രസരമെന്നും അത് ദോഷകരമാണെന്നും ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. വിവാദങ്ങളും അപവാദങ്ങളും ഏറ്റവും കൂടുതൽ അരങ്ങ് തകർക്കുന്നത് കേരളത്തിലാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴിയുടെയും തുടർന്നുണ്ടായ ആരോപണങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ഗോവ ഗവർണറുടെ പ്രതികരണം. കേരളത്തിലെ സമകാലിക സാഹചര്യത്തെയാണ് അദ്ദേഹം രാഷ്ട്രീയ അതിപ്രസരമെന്ന് വിശേഷിപ്പിച്ചത്. അത് ദോഷകരമാണെന്നും കേരളം പോസിറ്റീവ് പൊളിറ്റിക്സിലേയ്ക്ക് നീങ്ങണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴിയും തുടർന്ന് പുറത്തുവന്ന ഷാജ് കിരണിൻ്റെ ശബ്ദരേഖയും സംസ്ഥാനമൊട്ടാകെ വലിയ പ്രതിഷേധങ്ങൾ നടക്കുകയാണ്. കുന്നംകുളത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരേ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തവനൂരിൽ യൂത്ത് കോൺഗ്രസ്- യൂത്ത് ലീഗ് മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.