പേവിഷബാധാ നിയന്ത്രണ പദ്ധതി – Mission Rabies എന്ന സംഘടനയുമായി ചേർന്ന് സഹകരിക്കും
Posted On June 17, 2023
0
271 Views

സംസ്ഥാനത്തുടനീളം കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി പേവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ആയതിനാൽ സംസ്ഥാനത്തെ പേവിഷനിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് 22.09.2022 ൽ ആനിമൽ വെൽഫെയർ ബോർഡ് യോഗ തീരുമാനപ്രകാരം മിഷൻ റാബീസ് (Mission Rabies) എന്ന സംഘടനയുമായി KNOWLEDGE PARTNER എന്ന നിലയിൽ വകുപ്പ് സഹകരിക്കുവാൻ തീരുമാനിക്കുകയുണ്ടായി. ആയതിന്റെ അടിസ്ഥാനത്തിൽ മൃഗസംരക്ഷണ വകുപ്പ് മിഷൻ റാബീസ് എന്ന സംഘടനയുമായി ഒരു കരാറിൽ ഏർപ്പെടുകയാണ്. കരാറിന്റെ കാലാവധി മൂന്ന് വർഷമാണ്. രാജ്യത്ത് തന്നെ നായ്ക്കളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന പേവിഷബാധ ഫലപ്രദമായി തടഞ്ഞ സംസ്ഥാനമാണ് ഗോവ. ഇതിനായി മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ച സംഘടനയാണ് മിഷൻ റാബീസ്. WORLD VETERINARY SERVICEഎന്ന സംഘടനയുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ടാണ് മിഷൻ റാബീസ് ഗോവയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചത്.
ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തനങ്ങൾ ആണ് പ്രധാനമായും മിഷൻ റാബീസ് എന്ന സംഘടന തെരുവുനായ വാക്സിനേഷനുമായി ബന്ധപ്പെട്ട് നടത്തുന്നത്.
പ്രവർത്തനങ്ങൾ
- മൃഗസംരക്ഷണ വകുപ്പിന്റെ തെരുവുനായ വാക്സിനേഷൻ പ്രോഗ്രാമിൽ MISSIN RABIES- WVSന്റെ സാങ്കേതിക സഹായവും ഉപദേശവും ലഭ്യമാക്കുക.
- തെരുവുനായ വാക്സിനേഷൻ നിരീക്ഷിക്കുന്നതിനും, നിയന്ത്രിക്കുന്നതിനും WVSമൊബൈൽ അപ്ലിക്കേഷൻ സാങ്കേതികവിദ്യ ലഭ്യമാക്കുക.
- റാബീസ് വാക്സിനേഷനും നിരീക്ഷണത്തിനോടും ഒപ്പം റാബിസ് ബോധവൽക്കരണ ക്ലാസുകൾ ഏർപ്പെടുത്തുക.
- ഡോഗ് ക്യാച്ചർമാർക്ക് ആവശ്യമായ പരിശീലനം നൽകൽ.
- സ്കൂളുകളിൽ നിരീക്ഷണവും, ബോധവൽക്കരണവും നൽകൽ.
- 2023 സെപ്റ്റംബർ ഒന്നു മുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണ്.
മിഷൻ റാബിസിന്റെ കീഴിൽ പരിശീലനം നേടി സഹകരിക്കുവാൻ താല്പര്യമുള്ള ജന്തുക്ഷേമ സംഘടനകൾ/വ്യക്തികൾ sawbkerala@gmail.com എന്ന മെയിലിൽ അറിയിക്കേണ്ടതാണ്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025