രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു
രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ എസ് എഫ് ഐയില്‍ നടപടി. വയനാട് ജില്ലാ കമ്മിറ്റിയെ സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടു. ഏഴംഗ അഡ്ഹോക് കമ്മിറ്റിക്കാണ് ചുമതല.
വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറിയായ എല്‍ദോസ് കണ്‍വീനറായാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. തുടര്‍ നടപടികള്‍ അഡ്ഹോക്ക് കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. ഞാറാഴ്ച്ച സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് ജില്ലാ കമ്മിറ്റി പിരിച്ചു വിടാനുള്ള തീരുമാനമെടുത്തത്.
സിപിഎം നിര്‍ദേശപ്രകാരമാണ് എസ്എഫ് ഐ സംസ്ഥാന നേതൃത്വം നടപടി സ്വീകരിച്ചത്. ആക്രമണം നടന്ന ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും എസ് എഫ് ഐ വയനാട് ജില്ലാ നേതൃത്വത്തിന്റെ പ്രവൃത്തിയെ തള്ളി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ആദ്യം മുതലേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന നിലപാടിലാണ് പാർട്ടി. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ പിരിച്ചുവിടല്‍ നടപടി.
Content Highlights – Rahul Gandhi’s office attack, SFI Wayanad District Committee dismissed