രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
വയനാട്ടില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 24 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. കമ്പളക്കാട് എസ് എച്ച് ഒ ക്കാണ് അന്വേഷണ ചുമതല.
എസ് എഫ് ഐയുടെ മാര്‍ച്ച് ഉണ്ടാകുമെന്നറിഞ്ഞിട്ടും മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കല്പറ്റ ഡി വൈ എസ് പിയെ സസ്പെന്‍ഡ് ചെയ്യാനും നിര്‍ദേശമുണ്ടായി.
എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് കല്‍പ്പറ്റ, മേപ്പാടി സ്റ്റേഷനുകളിലായി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കല്പറ്റ മുന്‍സിഫ് കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights – Rahul Gandhi, MP Office, OfficeAttacked By SFI Activist