ബുധനാഴ്ച മുതല്‍ മഴ ശക്തമാകും; യെല്ലോ അലര്‍ട്ട്
Posted On October 6, 2025
0
50 Views
സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം അല്ലെങ്കിൽ രാത്രി ആയിരിക്കും മഴ ലഭിക്കുക. മലയോര മേഖലയിലായിരിക്കും മഴ കൂടുതലും പ്രതീക്ഷിക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Trending Now
An anthem forged in fire!👑🔥
October 29, 2025












