രാജ്ഭവൻ ആര്എസ്എസ് കേന്ദ്രമായി മാറിയെന്ന് എ കെ ബാലൻ
Posted On October 12, 2024
0
145 Views

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സിപിഐ എം കേന്ദ്രകമ്മറ്റി അംഗം എ കെ ബാലൻ. ഗവർണർ ഭരണഘടനയ്ക്ക് എതിരാണ്. രാജ്ഭവൻ ആർഎസ്എസ് കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഗവർണർ വെല്ലുവിളിക്കുകയാണ്. അഞ്ച് വർഷമാണ് ഗവർണറുടെ കാലാവധി. അതു കഴിഞ്ഞിട്ടും വെല്ലുവിളി തുടരുകയാണ്. ഇന്ത്യാ രാജ്യത്തെ ഒരു ഗവർണറും ചെയ്യാത്തതാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത്. സർ സിപിയെ കേരളം നാടുകടത്തിയത് ഗവർണർ അറിയുന്നത് നന്നാവുമെന്നും എ കെ ബാലൻ ഓർമ്മിപ്പിച്ചു.