റേഷന്‍ വിഹിതം കുറച്ചു; വെള്ളക്കാര്‍ഡുകാര്‍ക്ക് ഈ മാസം എട്ടുകിലോ മാത്രം
സംസ്ഥാനത്തെ റേഷന്‍ വിഹിതം കുറച്ചു. വെള്ളക്കാര്‍ഡുകാരുടെ റേഷന്‍ വിഹിതം രണ്ടു കിലോയാണ് കുറച്ചത്. ഓഗസ്റ്റ് മാസം എട്ട് കിലോ അരി മാത്രമേ ലഭിക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്രം വേണ്ടത്ര ഭക്ഷ്യധാന്യം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് റേഷന്‍വിഹിതം കുറച്ചത്.
ജൂലൈ മാസത്തില്‍ 10 കിലോയായിരുന്നു പൊതുവിഭാഗം കാര്‍ഡുകളുടെ വിഹിതം. നീലകാര്ഡുള്ള വീടുകളിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി ലഭ്യമാകുന്നുണ്ട്. എന്നാല്‍ ലഭ്യതയുടെ ഏറ്റക്കുറച്ചിലനുസരിച്ചാണ് വെള്ളക്കാര്ഡുകളുടെ വിഹിതത്തില്‍ മാറ്റമുണ്ടാവുന്നത്.
Content Highlights – Ration allocation in the state has been reduced For White Card Holders