ഇടുക്കി ജില്ലയില്‍ രണ്ടു തവണ ഭൂചലനം
ഇടുക്കി ജില്ലയില്‍ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 3.1 ഉം 2.95 ഉം രേഖപ്പെടുത്തി. പുലര്‍ച്ചെ 1.48നാണ് സംഭവം നടന്നത്. പ്രദേശത്ത് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല.
ഇടുക്കിയില്‍ മാത്രമല്ല. എറണാകുളം, കോട്ടയം എന്നീ ജില്ലകളിലും നേരിയ ഭൂചലനം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ തീവ്രത അനുഭപ്പെട്ടത്. ഇടുക്കിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ പ്രഭവകേന്ദ്രമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
കുളമാവില്‍ 2.80, 2.75 എന്നിങ്ങനെയാണ് റിക്ടര്‍ സ്കെയിലില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടുള്ളത്. എറണാകുളം ജില്ലയിലെ കാലടിയില്‍ 2.95, 2.93 എന്നിങ്ങനെയാണ് അനുഭവപ്പെട്ട ചലനങ്ങളുടെ തോത്.
Content Highlights – Reported Earthquake in Idukki district twice