കന്റോണ്‍മെന്റ് ഹൗസിനുള്ളില്‍ അക്രമം അഴിച്ചുവിട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
സംസ്ഥാനത്താകമാനം പ്രതിഷേധങ്ങള്‍ ശക്തമാക്കി എല്‍ഡിഎഫും യുഡിഎഫും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിനുള്ളില്‍ അക്രമം അഴിച്ചുവിട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. അഭിജിത്ത്, ശ്രീജിത്ത്, ചന്തു എന്നീ പ്രവര്‍ത്തകരാണ് ഗേറ്റ് ചാടിക്കന്നത്. മൂന്നു പേരെയും പൊലീസ് ബലംപ്രയോഗിച്ച് പുറത്താക്കി.
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധമറിയിച്ചാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസിനുള്ളില്‍ മാര്‍ച്ച് നടത്തിയത്.
ആയുധങ്ങളുമായി മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഓൗദ്യോഗിക വസതിയില്‍ അതിക്രമിച്ച് കയറിയത്. ഗേറ്റിന് പുറത്തും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്നാണ് പ്രതിഷേധത്തില്‍ സംഘര്‍ഷം ഉണ്ടായത്. അക്രമികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കും. കന്റോണ്‍മെന്റ് ഹൗസ് അതിക്രമിച്ച് കയറിയ നടപടി ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
Content Highlights – Contonment House, Attacked by DYFI Acticists , V D Satheesan