കോടതി നിര്‍ദേശം മാനിച്ചു; ലോകായുക്തക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് വിഡി സതീശന്
ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ലോകായുക്തക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു പരാമര്‍ശം. കൃത്യ നിര്‍വഹണത്തില്‍ ലോകായുക്ത പരാജയമാണെന്നായിരുന്നു ഹര്‍ജിയില്‍ സതീശന് കുറ്റപ്പെടുത്തിയത്. ഇതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് ഇത്തരം പരാമര്‍ശം നടത്തിയത് ശരിയായില്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഇതിന് പിന്നാലെ, സതീശന് പരാമര്‍ശം പിന്‍വലിക്കുകയായിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമര്‍ശം പിന്‍വലിച്ചെന്ന് സതീശന് അറിയിച്ചത്.