സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിതകാല അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. സര്‍ക്കാര്‍ ജീവനക്കാരും അര്‍ധ സര്‍ക്കാര്‍ ജീവനക്കാരും ശൂന്യവേദന അവധി എടുക്കുന്നതിലാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇനി മുതല്‍ സര്‍വ്വീസ് കാലയളവില്‍ അഞ്ച് വര്‍ഷം മാത്രമാണ് ശൂന്യഅവധി ലഭിക്കുക. 20 വര്‍ഷം ലഭിക്കുന്ന അവധിയാണ് 5 വര്‍ഷത്തേക്കായി കുറച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷം ജോലിയിലേക്ക് തിരികെ പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചു വിടും.
സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ സര്‍വ്വീസില്‍ കയറിയ പല ജീവനക്കാരും പത്തും ഇരുപതും വര്‍ഷത്തില്‍ കൂടുതല്‍ അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. അനിശ്ചിതകാല അവധികള്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു എന്നാണ് സര്‍ക്കാര്‍ നിലപാട്.
Content Highlights – Restrictions on leave of state government employees