എസ്.രാജേന്ദ്രന് ഡല്‍ഹിയില്‍ പോയത് വ്യക്തിപരമായ ആവശ്യത്തിന്, പാര്‍ട്ടി വിടില്ല: എം.എം.മണി
Posted On March 21, 2024
0
338 Views
എസ്.രാജേന്ദ്രന് സിപിഎം വിട്ട് പോകില്ലെന്നാണ് കരുതുന്നതെന്ന് എം.എം.മണി. ഡല്‍ഹിയില്‍ പോയത് വ്യക്തിപരമായ ആവശ്യത്തിനാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മണി പ്രതികരിച്ചു.
പ്രകാശ് ജാവേദക്കറെ രാജേന്ദ്രന് കണ്ടതില്‍ പ്രശ്നമില്ല. പാര്‍ട്ടി ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ രാജേന്ദ്രനോട് സംസാരിച്ചു. രാജേന്ദ്രന് വീണ്ടും പാര്‍ട്ടിയില്‍ സജീവമാകുമെന്നാണ് വിശ്വാസമെന്നും മണി പറഞ്ഞു. അതേസമയം സിപിഎം വിടില്ലെന്നും ഡല്‍ഹിയില്‍ പോയി ജാവദേക്കറെ കണ്ടത് ബിജെപിയിലേക്ക് ഇല്ല എന്ന് പറയാനാണെന്നും രാജേന്ദ്രന് പ്രതികരിച്ചിരുന്നു.













