സരിത എസ് നായരുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസില്‍ സരിത എസ് നായരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ വൈകീട്ട് മൂന്നരയ്ക്കാണ് മൊഴി നല്‍കുക. പി സി ജോര്‍ജ്, സ്വപ്ന സുരേഷ്, ക്രൈം നന്ദകുമാര്‍ എന്നിവര്‍ക്കൊക്കെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സരിതയുടെ മൊഴി. ഈ കേസില്‍ സരിതയെ സാക്ഷിയാക്കിയിരിക്കുകയാണ്. ഇവരുടെ രഹസ്യമൊഴി അനുസരിച്ച് ഗൂഢാലോചന കേസില്‍ തുടരന്വേഷണം നടത്താനാണ് പ്രത്യേക സംഘത്തിന്റെ തീരുമാനം.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്ന് പറയണമെന്ന് ആവശ്യപ്പെട്ട് പി സി ജോര്‍ജ് തന്നെ സമീപിച്ചതായി സരിത പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന മന്ത്രി കെ ടി ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Content Highlights – Saritha S Nair, Secret statement in Swapna Suresh’s conspiracy case will be recorded today