ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ കടന്നുപിടിച്ചു: അമ്പാടി കണ്ണൻ അറസ്റ്റിൽ; സ്ഥിരം പുള്ളിയെന്ന് പൊലീസ്

ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ കവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. ആപ്പൂര് സ്വദേശി അമ്പാടി കണ്ണനെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
അര്‍ധരാത്രി ഒരുമണിയോടെ അസുഖബാധിതനാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയ അമ്പാടി കണ്ണൻ ചികിത്സിക്കുന്നതിനിടയില്‍ വനിതാ ഡോക്ടറെ കടന്ന് പിടിച്ച് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിക്കുകയിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തടയാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരെയും ഇയാള്‍ മര്‍ദ്ദിച്ചു.
ഇതിനും മുന്‍പും സമാനമായ കേസില്‍ പ്രതിയായ ആളാണ് അമ്പാടി കണ്ണനെന്ന് പൊലീസ് പറയുന്നു. ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളതായും പൊലീസിന് സംശയമുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം 354(എ) വകുപ്പ് (ലൈംഗികാതിക്രമം) പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.