ഗവര്ണര്ക്കെതിരേ എസ്എഫ്ഐ പ്രതിഷേധം; തൃശൂരില് 15 പേര് അറസ്റ്റില്
Posted On February 14, 2024
0
338 Views

ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരേ വീണ്ടും പ്രതിഷേധം കടുപ്പിച്ച് എസ്എഫ്ഐ. തൃശൂര് മെഡിക്കല് കോളജില് ആരോഗ്യ സര്വകലാശാലയുടെ ബിരുദ ദാന ചടങ്ങില് പങ്കെടുക്കാന് എത്തിയപ്പോഴായിരുന്നു ഗവര്ണര്ക്കെതിരേ പ്രതിഷേധം.
ഗവര്ണറുടെ വാഹനം കടന്നുപോകുമ്ബോള് പ്രവര്ത്തകര് കരിങ്കൊടിയും മുദ്രാവാക്യം വിളികളുമായി ഓടിയെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ എസിപി അടക്കമുള്ള പോലീസ് സംഘം ഓടിയെത്തി പ്രവര്ത്തകരുടെ വായ പൊത്തിപ്പിടിച്ചു. പിന്നീട് ഇവരെ പോലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.