SFI നേതാവിന്റെ മാർക്ക് ലിസ്റ്റ് തിരിമറിയിൽ ഉന്നതതല അന്വേഷണം വേണം – സി.ആർ. പ്രഫുൽ കൃഷ്ണൻ
തിരുവനന്തപുരം : SFI സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതിയില്ലെങ്കിലും പാസാകുന്ന സർട്ടിഫിക്കറ്റ് നൽകുന്ന സംഭവം ഒറ്റപ്പെട്ടതായോ സാങ്കേതിക പിഴവായോ കാണാൻ കഴിയില്ലെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട് വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങൾ പുറത്ത് വരുമ്പോൾ സർക്കാർ ഉന്നത തല അന്വേഷണത്തിന് തയ്യാറാകണം. SFI തട്ടിപ്പ് സംഘമായി മാറുമ്പോൾ ഉന്നത വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ഈ തട്ടിപ്പിന് കൂട്ട് നിൽക്കുന്നത് ലജ്ജാകരമാണ്. SFI എവിടെ ഉണ്ടോ അവിടെ തട്ടിപ്പുണ്ട് എന്ന അവസ്ഥയിലാണ്. വ്യാജ സർട്ടിഫിക്കറ്റിന്റെയും SFI നേതാവിന്റെ മാർക്ക് ലിസ്റ്റിന്റെയും കാര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം , യുവമോർച്ച ഈ വിഷയത്തിൽ സർവ്വകലാശാലകളുടെ ചാൻസിലർ കൂടിയായ ഗവർണ്ണർക്ക് നിവേദനം നൽകുമെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ കുറ്റക്കാർ ഭരണകക്ഷിയായ CPM ന്റെ സംരക്ഷണയിലാണെന്ന് എല്ലാവർക്കുമറിയാം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് യുവ മോർച്ച സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് രൂപം നൽകുമെന്നും പ്രഫുൽ കൃഷ്ണൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരും മാനേജ്മെന്റും ഒത്തുകളിക്കുകയാണെന്നും വിഷയം ഒത്ത് തീർപ്പിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ യുവമോർച്ച നേതാക്കൾ അമൽ ജോതി അശുപത്രിയിൽ സന്ദർശിക്കുകയും പ്രക്ഷോഭമടക്കമുള്ള കാര്യങ്ങളിൽ ചർച്ച ചെയ്ത് തീരുമനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ 9 വർഷത്തെ വികസന പദ്ധതികൾൾ ഉയർത്തിക്കാട്ടി മഹാ സമ്പർക്ക് അഭിയാൻ സംസ്ഥാനത്ത് സംഘടിപ്പിക്കുമെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു.