പണി വരുന്നുണ്ട് ഷംസീറേ…
എൻഎസ്എസിന്റെ കൂടോത്രം ഏൽക്കും
ഹൈന്ദവ ആരാധനാമൂർത്തികളെ അധിക്ഷേപിച്ചെന്നും ഗണപതിയെയും പുഷ്പക വിമാനത്തെയുമെല്ലാം മിത്താണെന്നു പറഞ്ഞെന്നും ആരോപിച്ച് സ്പീക്കർ എ.എൻ ഷംസീറിനെതിരെ എങ്ങും വിമർശനം ഉയരുകയാണ്. അങ്ങനെ നാക്ക് പിഴയോ മനപൂർവ്വമായ പരാമർശമോ ഷംസീർ മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം ? വാസ്തവത്തിൽ വിഷയം സ്പീക്കർക്ക് പണിയായി എന്നു വേണം പറയാൻ.. .. എന്തായാലും ഗണപതി പരാമര്ശത്തില്സ്പീക്കര് എഎന്‍ ഷംസീറിനെതിരെ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ കടുത്ത പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തത്. ശബരിമല സമര മാതൃകയിലാണ് പ്രതിഷേധം. മാത്രമല്ല ഷംസീറിനു വേണ്ടി ശത്രുസംഹാര പൂജയും എൻഎസ്എസുകാർ നടത്തിയിട്ടുണ്ട്… ശേഷം നാമജപ ഘോഷയാത്രയും എൻ എസ്എസുകാർ നടത്തുന്നുണ്ട്.
ഹിന്ദു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷംസീറിനെതിരെ വിശ്വഹിന്ദു പരിഷത്തും ബി.ജെ.പിയുമെല്ലാം പരാതിയും ഇതിനോടകം നൽകിയിട്ടുണ്ട്. യുവമോര്‍ച്ച ഉള്‍പ്പെടെ കൊലവിളി ഭീഷണിയുമായും രംഗത്തെത്തി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രനും രംഗത്തെത്തിയിരിക്കുകയാണ് .. മതതീവ്രവാദികൾക്ക് ഊർജം നലൿുന്ന പ്രസ്താവനയാണ് ഷംസീറിന്റേതെന്നും സ്വാഭാവികയോ യാഥൃശ്ചികമോ ഉണ്ടായ ഒരു പ്രസതാവനയല്ല എന്നുമാണ് അദ്ദേഹം പറയുന്നത്… ഷംസീർ മുസ്ലീം സമുദായത്തിലെ ആചാരങ്ങളെ പരസ്യമായി പൊക്കി പറയുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്നു എന്നാൽ ഹിന്ദുകളുടെ ആചാരങ്ങൾ അപരിഷ്കൃതമാണെന്നും അന്ധവിശ്വാസമാണ് എന്ന നിലയിൽ പ്രതിപാദിക്കുകയും ചെയ്യുന്നു എന്നാണ് സുരേന്ദ്രന്റെ വിമർശനം..
അള്ളാഹു മിത്താണെന്ന് പറയാനുള്ള ധൈര്യം ഷംസീറിനുണ്ടോയെന്നാണ് സുരേന്ദ്രന്റെ ചോദ്യം. പറഞ്ഞാൽ കൈയ്യല്ല എല്ലാം വെട്ടുമെന്ന് ഷംസീറിനറിയാം. ഖുർ ആനെ വിമർശിക്കാൻ ഷംസീർ തയ്യാറാകുമോ? സിപിഎം എന്താണ് ഷംസീറിനെ തിരുത്താത്തത്? വിശ്വാസത്തെ കുറിച്ച് പറയാൻ എകെ ബാലന് എന്താണ് അവകാശം? കോൺഗ്രസ് നേതാക്കളുടെ മൗനം ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും ഭയന്നിട്ടാണോ? വർഗീയ വാദികളുടെ വോട്ട് നഷ്ടപ്പെടുമെന്ന പേടിയാണോ യുഡിഎഫ് നേതാക്കൾക്ക്? കെ മുരളീധരൻ അടക്കമുള്ള വരുടെ മൗനം ദുരൂഹമാണെന്നും കെ സുരേന്ദ്രൻ വിമർശിക്കുകയായിരുന്നു..
ഷംസീർ പ്രസ്താവന പിൻവലിച്ച് ഹിന്ദുക്കളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. എ എൻ ഷംസീറും മുഹമ്മദ് റിയാസും സിപിഎമ്മിന്റെ ചാവേറുകളാണ്. സംസ്ഥാനത്ത് മുസ്ലിം ഏകീകരണത്തിനാണ് സിപിഎമ്മിന്റെ ശ്രമം. സംസ്ഥാനത്ത് പൊലീസ് പിഎഫ്ഐ കേന്ദ്രങ്ങൾ സംരക്ഷിക്കുകയാണ്. പിഎഫ്ഐയുടെ ഗ്രീൻ വാലി അടപ്പിക്കാൻ എൻഐഎ വരേണ്ടി വന്നു. സിപിഎം നിരോധിക്കപ്പെട്ട പിഎഫ്ഐയിൽ നിന്നുള്ള ആളുകളെ ഡിവൈഎഫ്ഐയിൽ എത്തിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയായിരുന്നു..
എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സ്പീക്കറുടെ വിവാദമായ പ്രസംഗം. പ്ലാസ്റ്റിക് സർജറിയെ കുറിച്ച് പരാമർശിച്ചപ്പോൾ ഹിന്ദുക്കളുടെ ആരാധനാമൂർത്തിയായ ഗണപതിയെ കുറിച്ച് പറഞ്ഞ സ്പീക്കർ
മിത്തുകളെയും വ്യക്തികളെയും ഉയർത്തിപ്പിടിക്കുന്നതിനു പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു ആഹ്വാനം ചെയ്തത്. ഓരോ മതത്തിനും അതിന്റേതായ വിശ്വാസ പ്രമാണങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശങ്ങളോ ഇല്ല. മതസ്പര്‍ധ വളര്‍ത്തുന്ന പെരുമാറ്റം ആരുടെ ഭാഗത്ത് നിന്നും ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല. എന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ’ ജി സുകുമാരന്‍ നായര്‍ പറഞ്ഞത്. എന്നാൽ ഗണപതി എന്ന ഹൈന്ദവ ആരാധനാമൂര്‍ത്തി കേവലം മിത്തു മാത്രമാണെന്ന് ഷംസീര്‍ പ്രസംഗിച്ചുവെന്നാണ് വലതുപക്ഷ സംഘടനകളുടെ പരാതി. എ എൻ ഷംസീറിനെ പോലുള്ളവരെ നിയന്ത്രിക്കണമെന്നാണ് വിഷയത്തിൽ കോൺര്ഗസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്..
എന്നാൽ അനാവശ്യ വിവാദത്തിനാണ് എൻഎസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നാണ് വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട്. സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് വീണെന്നാണ് സിപിഎം ആവർത്തിക്കുന്നത്. എന്തായാലും പൂജയും വഴിപാടുമൊക്കെ ഷംസീറിന് എത്രത്തോളം ഏൽക്കുമെന്ന് വഴിയെ കാണാം..