ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവം; ചെറുവത്തൂരിലെ കിണര്‍ വെള്ളത്തില്‍ ഷിഗെല്ല ബാക്ടീരിയ
ഷവർമ്മ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ചെറുവത്തൂരിലെ കിണര്‍ വെള്ളത്തില്‍ ഷിഗെല്ല ബാക്ടീരിയ കണ്ടെത്തി. ചെറുവത്തൂരിലെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിക്കുകയും സ്ഥലത്തെ അമ്പതില്പരം ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചെയ്തിരുന്നു.
ഷവര്‍മ്മ കഴിച്ചവര്‍ക്ക് വിഷബാധ ഉണ്ടാക്കാന്‍ കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തി ചെറുവത്തൂരിലെ കിണറിലെ വെള്ളം ഭക്ഷ്യ സുരക്ഷാ വകുപ്പ് കോഴിക്കോട് അനലിറ്റിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ സാംപിളുകളിലാണ് ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയത്. അഞ്ച് സാംപിളുകളില്‍ ഷിഗെല്ലയും പന്ത്രണ്ട് എണ്ണത്തില്‍ ഇ-കോളി ബാക്ടീരിയയും കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം നാലിന് ശേഖരിച്ച വെള്ളത്തിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ഇതിനു പിന്നാലെ ജില്ലാ ആരോഗ്യ ഓഫീസർ ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
Content Highlight – Shigella bacteria found in well water in Cheruvathur