കെഎസ്ആര്‍ടിസി ഡീസല്‍ പ്രതിസന്ധി; 20 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍
കെഎസ്ആര്‍ടിസി ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ 20 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. എണ്ണ കമ്പനികളുടെ കുടിശ്ശിക വീട്ടാനും ഇന്ധനം വാങ്ങാനുമായിട്ടാണ് സര്‍ക്കാര്‍ അടിയന്തര സഹായം കെഎസ്ആര്‍ടിസിക്ക് നല്‍കിയത്.
ഡീസലടിക്കാന്‍ പണമില്ലാത്തതിനാല്‍ 70%ത്തോളം ഓര്‍ഡിനറി ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി വെച്ചിരുന്നു. പതിദിന വരുമാനത്തില്‍ നിന്നാണ് ഇന്ധനത്തിനുള്ള പണം എടുത്തിരുന്നത്. ശമ്പളം വൈകിയ ജീവനക്കാര്‍ക്ക് ഡീസലിന്റെ പണമെടുത്ത് ശമ്പളം നല്‍കിയതോടെ ഇത് പൂര്‍ണമായി താളം തെറ്റുകയായിരുന്നു. നിലവിലുള്ള കുടിശ്ശിക തീര്‍ക്കാതെ ഡീസല്‍ നല്‍കില്ലെന്ന് എണ്ണക്കമ്പനികള്‍ പറഞ്ഞതോടെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു.
തുടര്‍ന്ന് അടിയന്തര സഹായം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. 20 കോടി രൂപയാണ് മാനേജ്മെന്റ് ആവശ്യപ്പെട്ടത്. ആവശ്യം പൂര്‍ണമായി അംഗീകരിച്ച് സര്‍ക്കാര്‍ പണം നല്‍കാനുള്ള ഉത്തരവ് പാസാക്കുകയായിരുന്നു.
Content Highlights – State government sanctioned Rs 20 crore to solve KSRTC diesel crisis