കെ റെയിലിനുള്ള കല്ലിടൽ നിർത്തി ; ഇനി സർവെ GPS വഴി
കെ റെയിലിനുള്ള കല്ലിടൽ നിർത്തിവെച്ചുള്ള ഉത്തരവ് പുറത്തിറക്കി റവന്യു വകുപ്പ്. ഇനി മുതൽ ജി പി എസ് വഴിയായിരിക്കും സാമൂഹികാഘാത സർവേ നടത്തുക. കല്ലിടലിനെതിരെ വലിയ തോതിൽ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം കൊണ്ടുവരും. സ്ഥലം ഉടമയുടെ അനുമതിയോടെ കെട്ടിടങ്ങളും മതിലുകളും മാർക്ക് ചെയ്യാമെന്ന് കേരള റെയിൽവെ വികസന വകുപ്പ് നിർദേശം വെച്ചിരുന്നെങ്കിലും ജിയോ ടാഗിങിനെ കുറിച്ച് മാത്രമാണ് ഉത്തരവിൽ പറയുന്നത്.
കല്ലിടുന്ന സമയത്ത് വലിയ തോതിൽ പ്രതിഷേധം നടക്കുന്നുവെന്നും പലപ്പോഴും പൊലീസിന്റെ സഹായം ലഭിക്കുന്നില്ലെന്നും ബദൽ മാർഗം കണ്ടെത്തണമെന്നുമുള്ള ആവശ്യം കെ റെയിൽ നേരത്തെ ഉന്നയിച്ചിരുന്നു. കല്ലിടൽ നിർത്തിവെച്ചുള്ള റവന്യു വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയതോടെ പ്രതിപക്ഷ സമരത്തിന്റെ ആദ്യഘട്ട വിജയമാണ് ഇതെന്നാണഅ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. സർക്കാർ നടപടി തെറ്റായിരുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു.
Content Highlight –