മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസ്; പ്രതിയെ പിടികൂടി പൊലീസ്
മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതിയെ പിടികൂടി പൊലീസ്. കോട്ടയം കാവുകണ്ടം നീലൂര്‍ റോഡില്‍ കാരമുള്ളില്‍ വീട്ടില്‍ ലിജു (53) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളിയില്‍ നിര്‍മ്മാണത്തൊഴിലാളിയായി ജോലി ചെയ്യുകയാണ് ലിജു.
ജൂണ്‍ 26 മുതലായി പല പ്രാവശ്യം ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആലുവ ബൈപ്പാസിന് സമീപമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പല തവണകളായി നൂറ് പവനോളം മുക്ക് പണ്ടം പണയം വച്ച് ഇരുപത്തിയെട്ട് ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തിരുന്നു.
ആലുവ എസ്.എച്ച്.ഒ എല്‍.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം റിമാന്‍ഡ് ചെയ്തു.
Content Highlights – Case of extorting lakhs by pledging Rold Gold properties, Police arrested the suspect