കേരളത്തിന്റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം
സംസ്ഥാനത്തിന് ലഭിക്കുന്ന റേഷന്‍ വിഹിതം വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. റേഷന്‍ വെട്ടിക്കുറച്ച കേന്ദ്ര നടപടി സംസ്ഥാനത്തെ റേഷന്‍ വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര് അനില്‍ പറഞ്ഞു.
മെയ് 13ലെ കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ടൈഡ് ഓവര്‍ വിഹിതമായി നല്കി വന്നിരുന്ന 6459.074 മെട്രിക് ടണ്‍ ഗോതമ്പാണ് നിര്‍ത്തലാക്കിയത്. മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ട 50 ലക്ഷത്തോളം കാര്‍ഡുടമകള്‍ക്ക് ഗോതമ്പ് ലഭിക്കാതെ വരും. 2016 ന് ശേഷം കേരളത്തിന് അനുവദിച്ചുകൊണ്ടിരുന്ന പിഡിഎസ് മണ്ണെണ്ണ വിഹിതത്തില്‍ 50 ശതമാനം വെട്ടിക്കുറവ് വരുത്തിയതായി മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ 43 ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് റേഷന്‍ അര്‍ഹതയുള്ളതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. സംസ്ഥാനത്തിന്റെ പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണിതെന്ന് മന്ത്രി ജി ആര് അനില്‍ ചൂണ്ടിക്കാട്ടി.
Content Highlights – Central Government, Reduced the ration Quota, kerala