ബഫര്‍ സോണ്‍; രാഹുല്‍ ഗാന്ധിയുടെ കത്തിന് മറുപടി നല്‍കിയില്ലെന്ന ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്
ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി ആശങ്ക അറിയിച്ച് നല്കിയ കത്തിന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കിയില്ലെന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. രാഹുല്‍ ഗാന്ധിയുടെ കത്തിന് മറുപടി നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2022 ജൂണ്‍ 23 ന് കത്തിന് മറുപടി നല്‍കിയതിന്റെ രേഖകള്‍ ഓഫീസ് പുറത്തുവിട്ടു.
ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നതിന് ശേഷമുള്ള എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കും. കൂടാതെ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. തന്റെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കേരളത്തില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ വയനാട് എംപി രാഹുല്‍ ഗാന്ധി ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ നടത്തിയ ബഹുജന റാലി ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചത്. എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ തകര്‍ന്ന തൻ്റെ എംപി ഓഫീസും രാഹുൽ ഗാന്ധി സന്ദർശിച്ചു. ഇന്ന് വൈകിട്ടായിരുന്നു സന്ദർശനം
Content Highlights – Pinarayi Vijayan, Rahul Gnadhi, did not respond MP’s letter expressing concern over the buffer zone issue