പാര്‍ട്ടി മുഖപത്രം നിര്‍ബന്ധിച്ച് ചേര്‍ക്കുന്നത് തിരിച്ചടിയായെന്ന് സി.പി.എം. കമ്മിറ്റിയില്‍ വിമര്‍ശനം
പാർട്ടി മുഖപത്രം നിർബന്ധിച്ച് ചേർക്കുന്നതും തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കു കാരണമായിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പുപരാജയം അവലോകനം ചെയ്യാൻ ചേർന്ന സി.പി.എം.
തൃശ്ശൂർ ഏരിയ കമ്മിറ്റിയില്‍ വിമർശനം. തൃശ്ശൂരിലെ മുതിർന്ന നേതാവ് ബേബി ജോണ്‍, സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണൻ, ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഷാജൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ചില അംഗങ്ങളുടെ അഭിപ്രായമുയർന്നത്. പാർട്ടി പത്രത്തിന്റെ വരിക്കാരാക്കാൻ സമ്മർദ്ദം ചെലുത്തുന്നത് ശരിയല്ലെന്നും അവർ പറഞ്ഞുവെന്നാണ് വിവരം.
പാർട്ടിയുടെ പലസ്തീൻ അനുകൂല നിലപാട് തിരഞ്ഞെടുപ്പില്‍ ദോഷംചെയ്തതായും കമ്മിറ്റിയില്‍ വിമർശമുണ്ടായി. പലസ്തീൻ അനുകൂല നിലപാട് ക്രിസ്ത്യൻമേഖലയില്‍ വോട്ടുചോർച്ചയ്ക്ക് കാരണമായി. ഭരണവിരുദ്ധവികാരം ശക്തമായിരുന്നതായും വിലയിരുത്തലുണ്ടായി.
തൃശ്ശൂരില്‍ ബി.ജെ.പി.യുടെ പ്രവർത്തനം വിലയിരുത്തുന്നതില്‍ പാർട്ടിക്ക് പരാജയമുണ്ടായതായും ചിലർ പ്രതികരിച്ചു.