സ്വപ്ന സുരേഷിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്; ഈ മാസം 22ന് ഹാജരാകണം
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്കി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ നടപടി. ഈ മാസം 22ന് കൊച്ചി ഇ ഡി ഓഫീസില്‍ എത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
സ്വപ്ന സുരേഷ് കോടതിയ്ക്ക് നല്കിയ 27 പേജുള്ള രഹസ്യ മൊഴി എന്‍ഫോഴ്സ്മെന്റിന് ലഭിച്ചിട്ടുണ്ട്. ഇ ഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ച് അന്വേഷണവുമായി മുന്നോട്ടു പോകാന്‍ കൊച്ചി യൂണിറ്റിന് നിര്‍ദേശം നല്കി.
അതേസമയം, കസ്റ്റംസിന് മറ്റ് രണ്ട് കേസുകളിലായി സ്വപ്ന സുരേഷ് നല്കിയ രണ്ട് രഹസ്യ മൊഴികള്‍ ആവശ്യപ്പെട്ട് എൻഫ്ഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ അപേക്ഷ തിങ്കളാഴ്ച്ച കോടതി പരിഗണിക്കും.
Content Highlights – Gold Smuggling, Case Enforcement Directorate has issued a notice to Swapna Suresh