മുപ്പത് കഴിഞ്ഞവര്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകള്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിനോടകം തന്നെ 140 പഞ്ചായത്തുകളില്‍ പരിശോധന തുടങ്ങിയതായി മന്ത്രി പറഞ്ഞു. ഇതുവരെ 1.3 ലക്ഷം ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കി.
ജീവിതശൈലി രോഗങ്ങളും അതിന്റെ സാധ്യതയും കണ്ടെത്താനാണ് ഇത്തരത്തിലൊരു പരിശോധന നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് വൃക്ക രോഗം തടയുന്നതിന്റെ ഭാഗമായി ക്യാമ്പയിന് നടത്തും. ചെലവേറിയ ഹീമോ ഡയാലിസിസിനു പകരം വീട്ടില്‍ ചെയ്യാവുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പ്രചാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Content Highlights – The health minister said that free health check-ups will provide for the age group of 30