മിശ്രവിവാഹിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
മിശ്രവിവാഹിതര്‍ക്ക് 30000 രൂപ ധനസഹായം നല്‍കുമെന്ന് സാമൂഹ്യ നീതി വകുപ്പ്. സാമ്പത്തിക ബുന്ധിമുട്ട് അനുഭവിക്കുന്ന മിശ്രവിവാഹിതര്‍ക്കായി ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 2021 മാര്‍ച്ച് വരെയുള്ള കാലയളവിനകത്ത് വിവാഹിതരായ 4,170 മിശ്രവിവാഹിതര്‍ക്കായി 12.51 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ 485 അപേക്ഷകര്‍ക്കായി സര്‍ക്കാര്‍ 1.45 കോടി രൂപ നീക്കി വച്ചിരുന്നു. എന്നാല്‍ 4,170 അപേക്ഷകര്‍ ഇനിയുമുണ്ടെന്ന സാമൂഹ്യ നീതി വകുപ്പിന്റെ കണക്കുകള്‍ പ്രകാരമാണ് പുതിയ ധനസഹായ തുക കൂടി അനുവദിച്ചത്.
ധനസഹായത്തിനായി അപേക്ഷിക്കുന്നവരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കേറ്റ്, ആധാര്‍ അല്ലെങ്കില്‍ വോട്ടേഴ്സ് ആഡി എന്നിവ രേഖകളായി സമര്‍പ്പിക്കണം. സംരംഭം തുടങ്ങാനോ, ഭൂമിയോ വീടോ വാങ്ങാനോ ആണ് ഈ ധനസഹായം വിനിയോഗിക്കേണ്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതിനായി സ്വയംഭരണ സ്ഥാപനങ്ങളായ ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
Content Highlights – The state government has announced financial assistance for mixed marriages