സ്വപ്ന സുരേഷ് ഇന്ന് ഇ ഡിക്ക് മുന്നില്‍; രഹസ്യ മൊഴിയില്‍ ചോദ്യം ചെയ്യും
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് രേഖപ്പെടുത്തും. സ്വപ്ന കോടതിയില്‍ നല്കിയ പുതിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാകും മൊഴി രേഖപ്പെടുത്തുക. ഈ കേസിന്റെ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമാണ് നടപടി. ഇതിനു ശേഷമാകും കേസില്‍ തെളിവെടുപ്പുകള്‍ നടക്കുക. അതേസമയം, സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹര്‍ജി ഇന്ന് സെഷന്‍സ് കോടതിയുടെ പരിഗണനയിലുണ്ട്.
സ്വപ്ന നല്കിയ മൊഴിയില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയും, മറ്റ് ഉന്നത് രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയും ഗുരുതര
ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇ ഡിയുടെ രണ്ടാംഘട്ട അന്വേഷണം നടക്കുന്നത്. സ്വപ്നയുടെ രഹസ്യമൊഴി പരിശോധിച്ചതിന് ശേഷമുള്ള ചോദ്യങ്ങള്‍ക്കൊപ്പം കേസിലെ മറ്റൊരു പ്രതിയായ എം ശിവശങ്കറിന്റെ പുസ്തകത്തിലെ ചില പരാമര്‍ശങ്ങളെ കുറിച്ചുള്ള സ്വപ്നയുടെ മൊഴി യും രേഖപ്പെടുത്തും.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസിന് സ്വപ്ന സുരേഷ് ഒന്നരവര്‍ഷം മുമ്പ് രഹസ്യമൊഴി നല്‍കിയിരുന്നു. ഇത് ഇ ഡിക്ക് കൈമാറാന്‍ വിധി വന്നെങ്കിലും ഇതുവരെ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല. ഇതുകൂടി ലഭിച്ചശേഷം രണ്ടു രഹസ്യമൊഴികളും താരതമ്യം ചെയ്ത് അന്വേഷണ സംഘം കൂടുതല്‍ നടപടികളിലേക്ക് കടന്നേക്കും.
Content Highlights – Gold Smuggling, Swapna Suresh, Enforcement Directorate