വീണ വിജയനെതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

സിഎംആര്‍എല്‍- എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്നാടന് തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ സ്ഥാപനമായ എക്സാലോജിക് സൊലൂഷ്യന്‍സിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള കുഴല്‍നാടന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞു. കോടതിയെ രാഷ്ട്രീയതര്‍ക്കങ്ങള്‍ക്കുള്ള വേദിയാക്കി മാറ്റരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.
നിങ്ങളുടെ രാഷ്ട്രീയ പോരാട്ടങ്ങള്‍ വോട്ട് ചെയ്യുന്ന ജനങ്ങള്‍ക്ക് മുന്നില്‍ നടത്തുക. അല്ലാതെ കോടതി മുറിയില്‍ അല്ല വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. നേരത്തെ വിജിലന്‍സ് അന്വേഷണമെന്ന ആവശ്യം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു. ഇതോടെയാണ് കുഴല്നാടന് സുപ്രീംകോടതിയെ സമീപിച്ചത്. സംശയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാവില്ല എന്ന കാരണത്താല്‍ ഹര്‍ജി തള്ളിയതില്‍ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് മാത്യു കുഴല്നാടന് വേണ്ടി ഹാജരായ കൃഷ്ണകൂമാര്‍ ചൂണ്ടിക്കാട്ടി.